
കുഴിത്തുറ: ബാറിൽ മദ്യലഹരിയിലുണ്ടായ തർക്കത്തിൽ കൂലിത്തൊഴിലാളിയെ അടിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. കളിയിക്കാവിള മെതുക്കുമൽ സ്വദേശി ഡോമിനിക് (47),പാറശാല ആയിര സ്വദേശി വിനോ (34) എന്നിവരാണ് അറസ്റ്റിലായത്. കളിയിക്കാവിള,മെതുക്കുമൽ സ്വദേശി വിൻസെന്റ് (48) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയായിരുന്ന കേസിനാസ്പദമായ സംഭവം. ഒറ്റാമ്മരം ബാറിൽ ഡോമിനിക്കും വിനോയും ചേർന്ന് വിൻസെന്റിനെ മർദ്ദിക്കുകയായിരുന്നു.തുടർന്ന് വീട്ടിലെത്തിയ വിൻസെന്റ് കുഴഞ്ഞു വീണതോടെ ഭാര്യ രാജേശ്വരിയും സമീപവാസികളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് മർദ്ദനമേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തിയതും പ്രതികളെ പിടികൂടിയതും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |