
തൃശൂർ: കോൺഗ്രസിന്റെ ഇപ്പോഴത്തെ മുഖം രാഹുൽ മാങ്കൂട്ടത്തിലാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തൃശൂർ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച വോട്ട് വൈബിൽ
പറഞ്ഞു.. കേരളത്തിലെ കോൺഗ്രസിന് ഗാന്ധിയെയും നെഹ്‌റുവിനെയും അറിയില്ല. ഈ മാഫിയ സംസ്കാരമാണ് കോൺഗ്രസിന്റെ ഉന്നത സമിതിയിലുള്ള രമേശ് ചെന്നിത്തലയുടെ പോലും വായടപ്പിച്ചത്.
സ്ത്രീത്വത്തെ അപമാനിക്കുന്ന ഗുണ്ടാ മാഫിയകളാണ് ഇപ്പോൾ കോൺഗ്രസിലുള്ളത്. രണ്ടാഴ്ച്ചക്കാലം പി.എം ശ്രീ സംബന്ധിച്ചുണ്ടായത് തർക്കമല്ല, ചർച്ച മാത്രമാണ്. കേരളത്തിൽ പി.എം ശ്രീയോ എൻ.ഇ.പിയോ ഉണ്ടാകില്ല. . ഇക്കാര്യത്തിൽ എൽ.ഡി.എഫിൽ ഏകാഭിപ്രായമാണ്. ശബരിമലയിൽ ആര് ക്രമക്കേട് കാണിച്ചാലും കുറ്റം തെളിയിക്കപ്പെട്ടാൽ ശിക്ഷിക്കപ്പെടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |