
കൊടുങ്ങല്ലൂർ : സഹോദരങ്ങളായ കുട്ടികളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിലായി. കാര പുതിയ റോഡ് മുല്ലപ്പത്ത് വീട്ടിൽ ശരത്ത് എം.എസ് (27), മുല്ലപറമ്പത്ത് വീട്ടിൽ നന്ദകുമാർ (26), കിഴക്കേ വീട്ടിൽ ശരത്ത് കെ.എസ് (29) എന്നിവരെയാണ് റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. കാര പുതിയ റോഡ് കൈമാപറമ്പിൽ വീട്ടിൽ അഭിനവ് (18), സഹോദരൻ അശ്വന്ത് (16) എന്നിവരെ ആക്രമിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് കേസ്. ഈ കേസിലെ മറ്റൊരു പ്രതിയായ കാര പുതിയ റോഡ് കൊട്ടാരത്തിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (60) എന്നയാളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ എസ്.ഐമാരായ സാലിം.കെ, ബിജു, ജി.എസ്.സി.പി.ഒ ഷെമീർ, സി.പി.ഒമാരായ അബീഷ്, ജിനീഷ്, ജിഷ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |