
ചാവക്കാട്: പതിനാലു വയസുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾക്ക് അഞ്ച് വർഷം കഠിനതടവും 25,000 പിഴയും ശിക്ഷ.
ചാവക്കാട് എടക്കഴിയൂർ പുളിക്കൽ ഹൗസിൽ ഷംസു(53)വിനെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി എസ്.ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. 2024 മേയ് മാസം 27ന് ആണ് സംഭവം. കാർ ഡ്രൈവിംഗ് പഠിപ്പിച്ച് താരമെന്ന വ്യാജേന മടിയിൽ ഇരുത്തി ലൈംഗികാതിക്രമം നടത്തയെന്നാണ് കേസ്.
പിഴ അടച്ചില്ലെങ്കിൽ അഞ്ച് മാസം കൂടി അധിക തടവ് അനുഭവിക്കണം. ചാവക്കാട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ വി.വി.സജീവൻ രജിസ്റ്റർ ചെയ്ത് കേസിൽ ജി.എസ്.സി.പി.ഒ ഷൗജത്ത് മൊഴി രേഖപ്പെടുത്തി. സി.ഐ എ.പ്രതാപും എസ്.ഐ പ്രീതബാബുവും തുടരന്വേഷണങ്ങൾ നടത്തി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സിജു മുട്ടത്ത്,അഡ്വ.സി.നിഷ എന്നിവർ ഹാജരായി. സിപിഒമാരായ എം.ആർ.സിന്ധു,എ.പ്രസീത എന്നിവർ സഹായിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |