
ന്യൂയോർക്ക്: ലോക പ്രശസ്ത കനേഡിയൻ-അമേരിക്കൻ ആർക്കിടെക്‌റ്റും ഡിസൈനറുമായ ഫ്രാങ്ക് ഗെറി (96) അന്തരിച്ചു. വെള്ളിയാഴ്ച കാലിഫോർണിയയിലെ സാന്റാ മോണിക്കയിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. സങ്കീർണവും നൂതനവുമായ കെട്ടിട രൂപകല്പനയിലൂടെ 1970കളിലാണ് ഫ്രാങ്ക് ശ്രദ്ധനേടിയത്. സ്പെയിനിലെ ബിൽബാവോയിലുള്ള ഗൂഗ്ഗൻഹൈം മ്യൂസിയം, ലോസ് ആഞ്ചലസിലെ വാൾട്ട് ഡിസ്നി കൺസേർട്ട് ഹാൾ, പാരീസിലെ ലൂയീ വീറ്റൺ ഫൗണ്ടേഷൻ തുടങ്ങിയവ രൂപകല്പന ചെയ്തത് അദ്ദേഹമാണ്. കാനഡയിൽ ജനിച്ച അദ്ദേഹം 1947ൽ കുടുംബത്തോടൊപ്പം യു.എസിലേക്ക് കുടിയേറുകയായിരുന്നു. യു.എസിന്റെ നാഷണൽ മെഡൽ ഒഫ് ആർട്സ്, പ്രസിഡൻഷ്യൽ മെഡൽ ഒഫ് ഫ്രീഡം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടി. ഫ്രാങ്ക് രണ്ടു തവണ വിവാഹിതനായി. നാല് മക്കളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |