കാളികാവ്: കാളികാവ് ഗ്രാമപ്പഞ്ചായത്തിൽ ഇലക്ട്രോണിക് മാലിന്യ ശേഖര കേന്ദ്രം തുടങ്ങി. പുറ്റമണ്ണയിൽ ഫോറസ്റ്റ് ഓഫീസിനു സമീപമുള്ള എം.സി.എഫ് കേന്ദ്രത്തിലാണ് മാലിന്യം ശേഖരിക്കുന്നത്.വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഒഴിവാക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് സർക്കാർ നിർദ്ദേശ പ്രകാരമുള്ള തുക നൽകും. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കിലോഗ്രാം വിലയിലാണ് എടുക്കുന്നത്. ഇ. മാലിന്യങ്ങൾ പൊതു സ്ഥലങ്ങളിലേക്കും ജലാശയങ്ങളിലേക്കും നിക്ഷേപിക്കുന്നത് ഒഴിവാക്കി മാലിന്യ നിർമാർജന യജ്ഞത്തിൽ പങ്കാളികളാകണമെന്ന് അധികൃതർ പറഞ്ഞു.പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിൽ വൻ വിജയം നേടിയ പഞ്ചായത്ത് ജില്ലക്കു തന്നെ മാതൃകയായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |