കാഞ്ഞങ്ങാട്: പള്ളിക്കര ബീച്ച് പാർക്കിൽ ഭിന്നശേഷി കൂട്ടായ്മ കുടുംബസംഗമം സാംസ്കാരിക പ്രവർത്തകനും ചലച്ചിത്ര നടനുമായ അഡ്വ. സി. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാഗേഷ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സുനിൽ കുമാർ ബങ്കളം സ്വാഗതം പറഞ്ഞു. സംഘടനയുടെ പ്രഥമ സംസ്ഥാന പ്രസിഡന്റ് സന്തോഷ് മാളിയേക്കൽ മുഖ്യപ്രഭാഷണം നടത്തി. രതീഷ് കണ്ടടുക്കം മുഖ്യാതിഥിയായി. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച സംഘടനയിലെ അംഗങ്ങളെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ അംഗങ്ങളുടെ മക്കളെയും ആദരിച്ചു. എ.കെ.ഡബ്ലിയു.ആർ.എഫ് സംസ്ഥാന പ്രസിഡന്റ് നാസർ, മൊയ്തീൻ പൂവക്കട, ഇബ്രാഹിം ബിസ്മി, മനോജ്, മുഹമ്മദ് യാസിർ, ആദി നാരായണൻ, അംബിക സുനിൽ, ഷിജിൽ, സതി കൊടക്കാട് എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ രാമചന്ദ്രൻ നന്ദി പറഞ്ഞു. തുടർന്ന് കലാ-കായിക പരിപാടികളുമുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |