
കൊച്ചി: കേരള ലത്തീൻ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ ഏകോപനസമിതിയായ കെ.ആർ.എൽ.സി.സിയുടെ നേതൃത്വത്തിൽ ഇടവകകളിൽ ലത്തീൻ കത്തോലിക്കാ ദിനം ആചരിച്ചു. വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിൽ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പതാക ഉയർത്തി. ബിഷപ്പ് ഡോ. ആന്റണി വാലുങ്കൽ, കെ.ആർ.എൽ.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ. ജിജു അറക്കത്തറ, കെ.എൽ.സി.എ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി, മോൺ. മാത്യു കല്ലിങ്കൽ, ഷാജി ജോർജ്, അഡ്വ. ജസ്റ്റിൻ കരിപ്പാട്ട്, ഫാ.എബിജീൻ അറക്കൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |