
പുന്നയൂർക്കുളം: അണ്ടത്തോട് പാലത്തിന് സമീപം കടന്നൽകുത്തേറ്റ് നാലുപേർക്ക് പരിക്ക്. കനോലി കനാലിന് സമീപം ചെങ്ങേങ്കലത്ത് അഷ്‌റഫ് (60), ഭാര്യ സക്കീന (42), മകൾ ഫാത്തിമ സഫ (മൂന്നര), അയൽവാസി താമരത്ത് അനില (60) എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി കുത്തേറ്റ അഷ്‌റഫും ഭാര്യയും തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ 10ന് കുട്ടിയുമായി അങ്കണവാടിയിൽ പോകുമ്പോഴാണ് സക്കീനയെ കടന്നലുകൾ ആക്രമിച്ചത്. പിന്നീട് പെയിന്റിംഗ് ജോലിക്കാരനായ അഷ്‌റഫിനും കുത്തേറ്റു. രാവിലെ പാലുമായി പോകുമ്പോഴാണ് അനിലയ്ക്ക് കുത്തേറ്റത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിലാണ് ഭീമൻ കടന്നൽകൂട് ഉള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |