
ആനക്കര: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലൂർ യുവജന വായനശാല മുന്നണി നേതാക്കളെയും, വിവിധ തലങ്ങളിലേയ്ക്ക് മത്സരിയ്ക്കുന്ന സ്ഥാനാർത്ഥികളെയും പങ്കെടുപ്പിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് സഭ സംഘടിപ്പിച്ചു. വായനശാല സെക്രട്ടറി വി.പി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രിയ മുന്നണികളെ പ്രതിനിധീകരിച്ചു കൊണ്ട് ടി.പി.ഷെഫിഖ്, കെ.ടി.ഫവാസ്, കെ.പി.രാജഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാവ മാളിയേക്കൽ, പഞ്ചായത്ത് സ്ഥാനാർത്ഥികളായ എ.ഒ.കോമളം, കെ.കെ.സജിത, കെ.പ്രേമ കാശാമുക്ക്, പി.പി.സുനിത്ത് കുമാർ, എം.പി.മനോജ് എന്നിവരും സംസാരിച്ചു. എ.പി.കുഞ്ഞപ്പ, കെ.രാമചന്ദ്രൻ, സി.പി.ജലീൽ, കെ.സലാം എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |