
കൊച്ചി: രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്(പി.എൻ.ബി) വായ്പകളുടെ പലിശ കാൽ ശതമാനം കുറച്ചു. റിപ്പോ ബന്ധിത വായ്പകളുടെ പലിശ 8.35 ശതമാനത്തിൽ നിന്ന് 8.10 ശതമാനത്തിലേക്കാണ് താഴ്ത്തിയത്. അതേസമയം മാർജിനൽ കോസ്‌റ്റ് ഒഫ് ലെൻഡിംഗ് റേറ്റിലും(എം.സി.എൽ.ആർ) അടിസ്ഥാന നിരക്കിലും മാറ്റം വരുത്തിയില്ല. ഇതോടെ ഭവന വായ്പകളുടെ പലിശയിൽ സമാനമായ കുറവുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |