കുന്ദമംഗലം: സംസ്ഥാന ജൂനിയർ ഗേൾസ് വോളി ബോൾ ചാമ്പ്യൻഷിപ്പ് കാരന്തൂർ പാറ്റേൺ ഇൻഡോർ സ്‌റ്റേഡിയത്തിൽ തുടങ്ങി. ഇഖ്റ ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.പി.സി. അൻവർ ഉദ്ഘാടനം ചെയ്തു. പാറ്റേൺ വോളി അക്കാഡമി പ്രസിഡന്റ് സൂര്യ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. സി. സത്യൻ ചാമ്പ്യൻഷിപ്പ് വിശദീകരിച്ചു. ജോ.സെകട്ടറി ബാബു പാലാട്ട്, മുരളീധരൻ പാലാട്ട്, ഹേമന്ത്, പി.എൻ.ശശിധരൻ പ്രസംഗിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.കെ. മുസ്തഫ സ്വാഗതവും പാറ്റേൺ സെക്രട്ടറി സി. യൂസഫ് നന്ദിയും പറഞ്ഞു. ആദ്യ ദിവസത്തെ മത്സരത്തിൽ തൃശൂർ, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട് ടീമുകൾ സെമിയിൽ പ്രവേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |