
ഒരുപ്രായം കഴിഞ്ഞാൽ എല്ലാവരെയും ബാധിക്കുന്ന സൗന്ദര്യപ്രശ്നമാണ് നര. എന്നാൽ ഈ കാലഘട്ടത്തിൽ ചെറിയ കുട്ടികളുടെ വരെ മുടി നരയ്ക്കുന്നു. മാനസിക സമ്മർദവും പാരമ്പര്യവും പോഷകാഹാരക്കുറവും കെമിക്കലുകളുടെ ഉപയോഗം തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ടാണ് നര ഉണ്ടാകുന്നത്. കടകളിൽ കിട്ടുന്ന ഡൈ ഉപയോഗിച്ച് അകാലനരയെ ചെറുക്കാനാണ് മിക്കവരും ശ്രമിക്കുന്നത്. എന്നാൽ കെമിക്കലുകൾ ചേർത്തുള്ള ഇത്തരം ഡൈ പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ വരെ സാദ്ധ്യതയുണ്ട്.
മുടിയുടെ പ്രശ്നങ്ങൾക്ക് എപ്പോഴും പ്രകൃതിദത്തമായ രീതിയിൽ പരിഹാരം കാണുന്നതാണ് നല്ലത്. അത്തരത്തിൽ സുലഭമായി കിട്ടുന്ന ഒരു ഇല ഉപയോഗിച്ച് നര മാറ്റമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ സംഭവം ശരിയാണ് കറിവേപ്പിലയാണ് നരയ്ക്ക് ഏറ്റവും നല്ല പ്രതിവിധി. അകാലനര അകറ്റാനും മുടി കറുപ്പിക്കാനും മുടി വളരാനും സഹായിക്കുന്ന ഒന്നാണ് കറിവേപ്പില. ഇതിൽ നിരവധി വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുത്തി മുടിക്ക് സ്വാഭാവിക നിറവും കരുത്തും നൽകുന്നു. കറിവേപ്പില ഉപയോഗിച്ചുള്ള എണ്ണയും ഡെെയും നര അകറ്റാൻ വളരെ നല്ലതാണ്. കറിവേപ്പില എണ്ണ എങ്ങനെ തയ്യാറാക്കമെന്ന് നോക്കാം.
ആദ്യം ഒരു പാത്രത്തിൽ ആവശ്യത്തിന് എണ്ണ നല്ലപോലെ ചൂടാക്കണം. ഇതിലേക്ക് ആവശ്യത്തിന് കറിവേപ്പില ഇട്ട് നല്ലപോലെ തിളപ്പിക്കുക. അതിലേക്ക് രണ്ട് ഗ്രാമ്പൂ ചേർത്ത് വീണ്ടും തിളപ്പിക്കണം. ഇനി എണ്ണ തണുപ്പിച്ച് അരിച്ചെടുക്കാം. കുളിക്കുന്നതിന് മുൻപ് തലയിൽ തേച്ച് പിടിപ്പിക്കുക. 15 മിനിറ്റ് കഴുകികളയാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |