മേപ്പയ്യൂർ: ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷൻ സ്ഥാനാർത്ഥി പി.സി ഷീബയുടെ രണ്ടാംഘട്ട പര്യടനത്തിന് കീഴ്പ്പയ്യൂർ പള്ളിമുക്കിൽ സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത് അംഗം വി പി ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു. എ.കെ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി പി.സി.ഷീബ, വിളയാട്ടൂർ ഡിവിഷൻ സ്ഥാനാർത്ഥി ഷർമിന കോമത്ത്, ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളായ അബ്ദുറഹിമാൻ ഇല്ലത്ത്, സറീന ഒളോറ, ഇ.കെ മുഹമ്മദ് ബഷീർ, കമ്മന അബ്ദുറഹിമാൻ, മുജീബ് കോമത്ത്, എടയിലാട്ട് ഉണ്ണിക്കൃഷ്ണൻ, മുഹമ്മദ് എരവത്ത്, മുഹമ്മദ് മലപ്പാടി, കിഴക്കയിൽ നൗഷാദ്, സി.ഉമ്മർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |