
ചെങ്ങന്നൂർ : തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം യു ഡി എഫിന് ഉണ്ടാകുമെന്ന് കെ.പി.സി.സി സെക്രട്ടറി സുനിൽ പി.ഉമ്മൻ പറഞ്ഞു. ഇടനാട്ടിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചെങ്ങന്നൂർ നഗരസഭ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജോസ് കെ.ജോർജ് അദ്ധ്യക്ഷത വഹിച്ചു. റോജൻ പുത്തൻപുരയ്ക്കൽ , സ്ഥാനാർത്ഥികളായ കെ.ഷിബുരാജൻ, എ.സി വർഗീസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |