
കൊച്ചി: സംസ്ഥാനത്ത് പഞ്ചായത്തിരാജ്, നഗരപാലിക നിയമം നടപ്പിലായ ശേഷമുള്ള ഏഴാമത്തെ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിന് നാളെ തുടക്കമാകവേ, ഇത്തവണ ആര് മുൻതൂക്കം നേടുമെന്നതിൽ ചർച്ച മുറുകുന്നു. 2020നെ അപേക്ഷിച്ച് ഇത്തവണ 1712 വാർഡുകൾ അധികമുണ്ട്.
2020ലെ പൊതുതിരഞ്ഞെടുപ്പിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തുടങ്ങിയ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും എൽ.ഡി.എഫിനായിരുന്നു ആധിപത്യം. ആകെയുള്ള 1200ൽ മട്ടന്നൂർ നഗരസഭ ഒഴികെ മത്സരം നടന്ന 1199 തദ്ദേശസ്ഥാപനങ്ങളിൽ 508 ഇടത്ത് എൽ.ഡി.എഫും 273 ഇടത്ത് യു.ഡി.എഫും ആധിപത്യം നേടിയപ്പോൾ 363 തദ്ദേശസ്ഥാപനങ്ങളിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 51 ഇടങ്ങളിൽ മറ്റ് പാർട്ടികളായിരുന്നു മുന്നിൽ. വാർഡുകളുടെ (നിയോജകമണ്ഡലം) എണ്ണത്തിലും ഇടതുമുന്നണിക്കായിരുന്നു മുൻതൂക്കം. എൽ.ഡി.എഫ് 10116, യു.ഡി.എഫ് 8024, എൻ.ഡി.എ 1600 എന്നതായിരുന്നു വാർഡുതല കക്ഷിനില.
കൊവിഡിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയായിരുന്നു കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പെങ്കിലും 75.95 വോട്ടർമാർ സമ്മതിദാനാവകാശം രേഖപ്പെടുത്തി.
കക്ഷിനില 2020: തദ്ദേശസ്ഥാപനം: 1199
(ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ആകെ എന്ന ക്രമത്തിൽ)
എൽ.ഡി.എഫ്...............371............105.......10.......19....3.... (508)
യു.ഡി.എഫ്...................211..............37........ 2.......22....1..... (273)
എൻ.ഡി.എ.......................2................0..........0........2.....0........ (4)
മറ്റുള്ളവർ..........................8.................0..........0.......43...0...... (51)
ഭൂരിപക്ഷമില്ലാത്തത്......349...............10........2........0.....2.....(363)
വാർഡുകൾ : 21865
(ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ആകെ എന്ന ക്രമത്തിൽ)
എൽ.ഡി.എഫ്....... 7262..........1267......213.......1167.....207... (10116)
യു.ഡി.എഫ്............5893...........727.......110.......1173......121... (8024)
എൻ.ഡി.എ............1182.............37..........2........320.........59.... (1600)
മറ്റുള്ളവർ..............1625..............49...........6.........418.......27..... (2125)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |