പുത്തൻകുരിശ്: യാക്കോബായ സഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 26 മുതൽ 31 വരെ പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ മൈതാനത്ത് നടക്കുന്ന 36-ാമത് അഖില മലങ്കര സുവിശേഷ മഹായോഗത്തിന്റെ പന്തൽ കാൽനാട്ടുകർമ്മം സുവിശേഷ സംഘം പ്രസിഡന്റ് അഭിവന്ദ്യ ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, വൈസ് പ്രസിഡന്റ് ഇ.സി. വർഗീസ് കോർ എപ്പിസ്കോപ്പ, ജനറൽ സെക്രട്ടറി ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ, സെക്രട്ടറി മോൻസി വാവച്ചൻ, ട്രഷറർ തോമസ് കണ്ണടിയിൽ, വർഗീസ് തെക്കേക്കര കോർ എപ്പിസ്കോപ്പ, ഫാ. മാത്യൂസ് ചാലപ്പുറം എന്നിവരടക്കമുള്ള വൈദികരും അനേകം വിശ്വാസികളും ചടങ്ങിൽ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |