
പാനൂർ: കരിയാട്,പെരിങ്ങത്തൂർ ഭാഗങ്ങളിൽ ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് ഹോട്ടലുകൾ ഉൾപ്പെടെ അഞ്ച് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. നിരോധിത ഫ്ളക്സ് പ്രിന്റിംഗ് നടത്തിയതിന് എ.ആർ.ഡിജിറ്റൽ എന്ന സ്ഥാപനത്തിന് പതിനായിരം രൂപയും ജൈവ,അജൈവ മാലിന്യങ്ങൾ കൂട്ടിയിട്ടതിന് പെരിങ്ങത്തൂരിലെ എ.ബി.ആർ റെസ്റ്റോറന്റ് ,സാഗർ റെസ്റ്റോറന്റ് എന്നിവയ്ക്ക് 5000 രൂപ വീതവും പിഴ ചുമത്തി. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ കണ്ടെത്തിയ കരിയാട് മിറാൻ ബേക്സ്, ഒലിവ് കാറ്ററിംഗ് എന്നീ സ്ഥാപനങ്ങൾക്ക് 10000 രൂപ വീതവും പിഴയിട്ടു. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിനോടൊപ്പം പാനൂർ നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |