
കണ്ണൂർ: പൊലീസ് സേനക്കായി കണ്ണൂർ സിറ്റി ജില്ലയിൽ അനുവദിച്ച വാഹനങ്ങൾ ഫ്ളാഗ് ഓഫ് ചെയ്തു. പതിനാറ് വാഹനങ്ങളാണ് പുതുതായി അനുവദിച്ചു കിട്ടിയത്. സിറ്റി പൊലീസ് കമ്മീഷണർ പി.നിധിൻരാജ് ഫ്ലാഗ് ഓഫ് നിർവഹിച്ചു.വിവിധ സ്റ്റേഷനുകളിലേക്കായി കൺട്രോൾ റൂമിലേക്ക് പതിനൊന്നും കതിരൂർ, എടക്കാട്, ധർമ്മടം, കണ്ണവം, മട്ടന്നൂർ എന്നീ സ്റ്റേഷനുകളിലേക്ക് ഒന്നു വീതം വാഹനങ്ങളുമാണ് അനുവദിച്ചത്. കാലപഴക്കംചെന്ന വാഹനങ്ങൾക്ക് പകരമായാണ് പുതിയ വാഹനങ്ങൾ എത്തിച്ചത്. സിറ്റി പൊലീസ് കമ്മീഷണർ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അഡീഷണൽ എസ്.പി.സജേഷ് വാഴാളപ്പിൽ, ഡിവൈ.എസ്.പി ടി.പി. സമേഷ്, എം.ടി.ഒ സന്തോഷ് കുമാർ,അസോസിയേഷൻ ഭാരവാഹികളായ വി.സിനീഷ്, പി.വി.രാജേഷ്, ബിനു ജോൺ, എം.രാജി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |