
കാഞ്ഞങ്ങാട്:-അലുമിനിയത്തിനു അടിക്കടി ഉണ്ടാകുന്ന വിലവർദ്ധനവ് തടയുന്നതിന് ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന്, അലുമിനിയം ലേബർ കോൺട്രാക്റ്റ് അസോസിയേഷൻ(അൽക്ക)കാഞ്ഞങ്ങാട് മേഖല കൺവെൻഷൻ ആവശ്യപെട്ടു .മാവുങ്കാൽ ആനന്ദാശ്രമം ലയൺസ് ഹാളിലെ റോയ് മാത്യു നഗറിൽ ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ പാണം തോട് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അനീഷ് രാവണീശ്വരം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് മുഹമ്മദ് സംഘടനാ റിപ്പോർട്ടും മേഖല ജനറൽ സെക്രട്ടറി മനോജ് കരുവളം മേഖല പ്രവർത്തന റിപ്പോർട്ടും ബേബി മാത്യു വരവുചെലവ് കണക്കും അവതരിപ്പിച്ചു.രതീഷ് പള്ളിക്കര, വിനോദ് കച്ചേരി, രഞ്ജിത്ത് വെങ്ങാട്ട്, വിജിത്ത് വെള്ളരിക്കുണ്ട്, ശ്രീജേഷ് ചെറുവത്തൂർ, എം.എം.പ്രേംകുമാർ, ടി. കെ.ദിനേശൻ, ഹരിപ്രസാദ് എന്നിവർ സംസാരിച്ചു. കെ.എം.രാജീവൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. വാസുദേവൻ കാഞ്ഞിരവയൽ സ്വാഗതവും ഫൈസൽ മടിയൻ നന്ദിയും പറഞ്ഞു. വിവിധ കലാകായിക മത്സരങ്ങളും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |