തിരുവനന്തപുരം: കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജനുവരി 16,17 തീയതികളിൽ നടത്തുന്ന ജില്ലാ സമ്മേളനത്തിന്റെ പ്രചാരണ ക്യാമ്പെയിൻ 17ന് ജമാഅത്ത് ഭവനിൽ തുടങ്ങും. ക്യാമ്പെയിനിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും.
കുറക്കോളി മൊയ്‌തീൻ എം.എൽ.എ,മുൻ എം.പി കെ.മുരളീധരൻ എന്നിവർ പങ്കെടുക്കും. ഡോ.അസഹറുദ്ദീൻ ( ജില്ലാ സമ്മേളന സ്വാഗതസംഘം ചെയർമാൻ),എം.എ.കരീം ശ്രീകാര്യം (ജനറൽ കൺവീനർ),കെ.ഫസിൽ കരമന (ട്രഷറർ)എന്നിവരുൾപ്പെടെ 101 പേരുള്ള സംഘാടക സമിതിക്ക് സംസ്ഥാന സെക്രട്ടറി പി.സെയ്യദലിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ ജനറൽ ബോഡിയോഗം രൂപം നൽകി. കൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റ് കരമന ബയാർ ഉദ്ഘാടനം ചെയ്‌തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |