തൃശൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ പ്രധാനകെട്ടിടത്തിന്റെ പണി ജനുവരിയിൽ ആരംഭിച്ചേക്കും. നവീകരണത്തിന്റെ ഭാഗമായി പ്രധാന സ്റ്റാൻഡിലെ എ.സി കാത്തിരിപ്പ് കേന്ദ്രം കൂടി ഉടൻ മാറ്റും. ബസുകൾ പാർക്ക് ചെയ്യാനും സർവീസ് നടത്താനും വടക്കേ ബസ് സ്റ്റാൻഡിന് സമീപമുള്ള ഗ്രൗണ്ട് ഉപയോഗിക്കുന്നുണ്ട്. കോർപറേഷൻ സ്റ്റേഡിയത്തിന് എതിർവശത്തുള്ള വടക്കേ സ്റ്റാൻഡ് ഗ്രൗണ്ട് ഫാസ്റ്റ് പാസഞ്ചർ ബസ് നിറുത്തിയിടാനുള്ള കേന്ദ്രമായി പ്രവർത്തിക്കും. വടക്കേ സ്റ്റാൻഡ് നിർമ്മിക്കുമ്പോൾ സ്വകാര്യബസുകളുടെ താത്കാലിക സ്റ്റാൻഡ് പ്രവർത്തിച്ചിരുന്ന സ്ഥലത്താണിത്. സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസും വടക്കേ സ്റ്റാൻഡിലാണ്. രാവിലെ ആറ് മുതൽ രാത്രി 10 വരെ രണ്ട് ഷിഫ്‌റ്റുകളിലായി ഇവിടെ സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പ്രവർത്തിക്കും.
റിസർവേഷൻ സ്റ്റാൻഡിൽ തന്നെ
റിസർവേഷൻ കൗണ്ടർ, അന്വേഷണകേന്ദ്രം എന്നിവ നിർമ്മിക്കുന്ന സ്റ്റാൻഡിൽ തന്നെ പ്രവർത്തിക്കും. റിസർവേഷൻ അടക്കമുള്ള ഭൂരിഭാഗം ബസുകളും ഈ സ്റ്റാൻഡിലെത്തും. തൃശൂരിൽ നിന്നാരംഭിക്കുന്ന ഹ്രസ്വദൂര ബസുകൾ ഉൾപ്പെടെ എല്ലാ സർവീസും തൃശൂർ സ്റ്റാൻഡിൽ നിന്ന് തുടങ്ങും. പ്രധാന കെട്ടിടത്തിന് എതിർവശത്താണ് താത്കാലിക സ്റ്റാൻഡ് പ്രവർത്തിക്കുന്നത്. പഴയ ഗ്യാരേജ് പൊളിച്ചുനീക്കിയാണ് താത്കാലിക സൗകര്യം ഒരുക്കിയത്. സ്റ്റാൻഡിലുണ്ടായിരുന്ന ഓഫീസ് പൂർണമായും ശക്തൻ സ്റ്റാൻഡിലെ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
നിർമ്മാണച്ചെലവ്
പി.ബാലചന്ദ്രൻ എം.എൽ.എയുടെ നവകേരള സദസ് ഫണ്ടിൽ നിന്ന് 7 കോടി രൂപ.
2024 - 25 ആസ്തി വികസന ഫണ്ടിൽ നിന്ന് 2.5 കോടി.
മാറ്റം ഇങ്ങനെ
സ്റ്റാൻഡിലെത്തുക
തൃശൂർ വഴി കടന്നുപോകുന്ന എല്ലാ ബസും
കോട്ടയം, എറണാകുളം ഭാഗങ്ങളിൽ നിന്ന് പാലക്കാട്, വടക്കൻ ജില്ലകളിലേക്കുള്ള ബസ്
തിരിച്ച് തൃശൂർ വഴി കോട്ടയം, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള സർവീസ്
ഗുരുവായൂർ, കോഴിക്കോട്, പെരിന്തൽമണ്ണ ഭാഗങ്ങളിൽ നിന്ന് തൃശൂർ വരെയുള്ള ബസ്
( പൂങ്കുന്നം, പാട്ടുരായ്ക്കൽ, വടക്കേ സ്റ്റാൻഡ്, സ്വരാജ് റൗണ്ട്, എം.ഒ റോഡ്, ശക്തൻ വഴി)
വടക്കേ സ്റ്റാൻഡിലെത്തുക
കോട്ടയം, എറണാകുളം, പാലക്കാട് ഭാഗങ്ങളിൽ നിന്നും തൃശൂർ വരെയുള്ള ബസ്
(കെ.എസ്.ആർടി.സി സ്റ്റാൻഡിൽ ഇറക്കും).
ഈ ബസുകളുടെ സർവീസ് തുടക്കം
സ്റ്റാൻഡ് പുതുക്കിപ്പണിയുന്നത് വരെയുള്ള ഗതാഗത ക്രമീകരണം കഴിഞ്ഞദിവസം നിലവിൽ വന്നിരുന്നു. നിർമ്മാണപ്രവർത്തനം അതിവേഗം നടക്കുകയാണ്.
കെ.പി.രാധാകൃഷ്ണൻ,
ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |