
തൃശൂർ: 40 വയസ്സിൽ താഴെയുള്ള കവികളുടെ കൃതിക്ക് വൈലോപ്പിള്ളി സ്മാരകസമിതി നൽകിവരുന്ന വൈലോപ്പിള്ളി കവിതാപുരസ്‌കാരത്തിന് അമൃത കേളകം എഴുതിയ രണ്ടിലകൾ ജീവിക്കാൻ തുടങ്ങുമ്പോൾ എന്ന കവിതാസമാഹാരം തെരഞ്ഞെടുത്തു. മഹാകവിയുടെ 40-ാം ചരമവാർഷികദിനമായ ഡിസംബർ 22 ന് വൈകീട്ട് 3 ന് സാഹിത്യ അക്കാഡമി എം.ടി. ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ 10000 രൂപയും കീർത്തിമുദ്രയും അടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കും. കെ.വി. രാമകൃഷ്ണൻ, കല സജീവൻ, ടി.ജി. അജിത എന്നിവരടങ്ങുന്ന സമിതിയാണ് കൃതി തെരഞ്ഞെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |