തൃശൂർ: ജൂബിലി മിഷൻ നഴ്‌സിംഗ് കോളേജിൽ പുതിയ അദ്ധ്യയന വർഷം ആരംഭിച്ചു. നൂറ് സീറ്റോടെ ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിന്റേയും കേരള നഴ്‌സിംഗ് കൗൺസിലിന്റേയും അംഗീകാരത്തോടെ ഇരുപത്തി മൂന്നാം ബാച്ച് ബി.എസ്.സി. നഴ്‌സിംഗും പതിനൊന്നാം ബാച്ച് എം.എസ്.സി. നഴ്‌സിംഗും അറുപത്തിയൊന്നാം ബാച്ച് ജനറൽ നഴ്‌സിംഗ് കോഴ്‌സും ആരംഭിച്ചു. കേരള ആരോഗ്യ സർവകലാശാല സ്റ്റുഡന്റ്‌സ് അഫയേഴ്‌സ് ഡീൻ ഡോ. ആർ. ആശിഷ് ഉദ്ഘാടനം ചെയ്തു. ജൂബിലി മിഷൻ ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ജൂഡി, അസി. ഡയറക്ടർ ഫാ. ജോയ്‌സൻ ചെറുവത്തൂർ, വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ട്രീസ ആന്റോ, സിസ്ര്ര്ർ റെജി ആഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |