രാമനാട്ടുകര: പാറമ്മൽ - ചേർനാട്ട് പറമ്പ്, തണൽ റെസിഡന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പാറമ്മൽ എ.എൽ.പി. ബി സ്കൂളിന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിൽ സ്ഥാനാർത്ഥി സംഗമം നടത്തി. വാഴയൂർ ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം വാർഡ് - കുതിരാട്ട്പറമ്പ്, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് കാരാട് ഡിവിഷൻ , മലപ്പുറം ജില്ല പഞ്ചായത്ത് വാഴക്കാട് ഡിവിഷൻ എന്നിവിടങ്ങളിൽ നിന്ന് മത്സരിക്കുന്ന വിവിധ സ്ഥാനാർത്ഥികളാണ് സംഗമത്തിൽ പങ്കെടുത്തത്. പി.കെ വിനോദ് കുമാർ മോഡറേറ്ററായി. കെ കൃഷ്ണൻ സ്വാഗതവും സി.വി ഉഷ നന്ദിയും പറഞ്ഞു. തണൽ സെക്രട്ടറി എം.എം രാധാകൃഷ്ണൻ വികസനരേഖ അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |