കോഴിക്കോട്: കേരള ഓര്‍ത്തോപീഡിക് അസോ. (കെ.ഒ.എ) 45-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഓര്‍ത്തോപീഡിക് വിദഗ്ധര്‍ക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റ് സമാപിച്ചു. കാലിക്കറ്റ് ഓര്‍ത്തോപീഡിക് സൊസൈറ്റിയെ 21 റണ്‍സിന് പരാജയപ്പെടുത്തി കൊച്ചിന്‍ ഓര്‍ത്തോപീഡിക് സൊസൈറ്റി ജേതാക്കളായി. കെ.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീനാഥ് കെ.ആര്‍ ഉദ്ഘാടനം ചെയ്തു. ഡോ. അന്‍സു ആനന്ദ് എ അദ്ധ്യക്ഷത വഹിച്ചു. ഡോ. അനീന്‍ നമ്പികുട്ടി, ഡോ. റിയാസ് അലി ആര്യാടന്‍, ഡോ. ഫാജിഷ് ഫറൂഖ് എന്നിവര്‍ സമ്മാനദാനം നടത്തി. ഡോ. സുബിന്‍ സുഗത്, ഡോ. എംകെ രവീന്ദ്രന്‍, ഡോ.നിതിന്‍ കരുണ്‍, ഡോ. പ്രദീപ് നായര്‍ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |