26,82,682 വോട്ടർമാർ
3097 പോളിംഗ് സ്റ്റേഷനുകൾ
സുരക്ഷ ഉദ്യോഗസ്ഥർ 4,500
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന് കോഴിക്കോട് ജില്ലയിലെ ഒരുക്കങ്ങളായി. ഡിസംബർ 11ന് രാവിലെ 6ന് മോക്ക് പോൾ നടത്തും. വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ വൈകിട്ട് ആറ് വരെയാണ്. വോട്ടെണ്ണൽ 13ന് രാവിലെ 8ന് ആരംഭിക്കും.
ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളിലെ 1,343 വാർഡുകളിലേക്കും 12 ബ്ലോക്ക് പഞ്ചായത്തുകളിലെ 183 വാർഡുകളിലേക്കുമാണ് വോട്ടെടുപ്പ്. കൂടാതെ ജില്ലാ പഞ്ചായത്തിലെ 28 വാർഡുകളിലേക്കും ഏഴ് നഗരസഭകളിലായുള്ള273 വാർഡുകളിലേക്കും കോഴിക്കോട് കോർപ്പറേഷനിലെ 76 വാർഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. സിറ്റി പരിധിയിൽ 2,100 പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 3000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. റൂറൽ പരിധിയിൽ 3,000 പൊലീസ് ഉദ്യോഗസ്ഥരും 1000 ആർ.ആർ.എഫും ഉൾപ്പെടെ 4,500 ഓളം സുരക്ഷാ ഉദ്യോഗസ്ഥരുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനായി ജില്ലയിൽ 4283 കൺട്രോൾ യൂണിറ്റുകളും 11,020 ബാലറ്റ് യൂണിറ്റുകളും തയ്യാറായിട്ടുണ്ട്. ഇതിൽ 3,940 കൺട്രോൾ യൂണിറ്റുകളും 10,060 ബാലറ്റ് യൂണിറ്റുകളുമാണ് വിതരണം ചെയ്തതെന്ന് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് അറിയിച്ചു. പോളിംഗ് പാർട്ടികൾ, സെക്ടറൽ ഓഫീസർമാർ, പൊലീസ് എന്നിവർക്കായി 2000 ഓളം വാഹനങ്ങളുണ്ട്. ഹരിതപെരുമാറ്റ ചട്ടം പാലിച്ചാണ് തിരഞ്ഞെടുപ്പ്. ഹരിതപെരുമാറ്റ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് ലക്ഷം രൂപ പിഴയീടാക്കി. വാർത്താസമ്മേളനത്തിൽ ഡി.സി.പി അരുൺ കെ.പവിത്രൻ, അഡീഷണൽ എസ്.പി (റൂറൽ) എ.പി ചന്ദ്രൻ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഗോപിക ഉദയൻ എന്നിവരും പങ്കെടുത്തു.
ആകെ വോട്ടർമാർ....26,82,682
പുരുഷൻമാർ....12,66,375
സ്ത്രീകൾ....14,16,275
ട്രാൻസ്‌ജെൻഡർ....32
പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം
ഗ്രാമപഞ്ചായത്ത്....2411
മുനിസിപ്പാലിറ്റി....290
കോർപ്പറേഷൻ....396
സെൻസിറ്റീവ് പോളിംഗ് സ്റ്റേഷനുകൾ....731
സിറ്റി ....117
റൂറൽ ....614
166 ബൂത്തുകളിൽ ലൈവ് വെബ്കാസ്റ്റിംഗ്
സിറ്റി....29
റൂറൽ....137
20 സ്വീകരണ വിതരണ, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
ബ്ലോക്ക് പഞ്ചായത്തുകള്‍
വടകര ഗവ. കോളേജ് മടപ്പള്ളി
തൂണേരി കടത്തനാട് രാജാസ് എച്ച്.എസ്.എസ്, പുറമേരി
കുന്നുമ്മല്‍ നാഷണല്‍ എച്ച്.എസ്.എസ്, വട്ടോളി
തോടന്നൂര്‍ സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്കൂള്‍
വടകര
മേലടി തിക്കോടിയന് സ്മാരക ഗവ. വൊക്കേഷണല്‍ എച്ച്.എസ്.എസ്, പയ്യോളി
പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പേരാമ്പ്ര
ബാലുശ്ശേരി ഗവ.വൊക്കേഷണല്‍ എച്ച്.എസ്.എസ്, ബാലുശ്ശേരി
പന്തലായനി ഗവ.മാപ്പിള വൊക്കേഷണല്‍ എച്ച്.എസ്.എസ്, കൊയിലണ്ടി
ചേളന്നൂര്‍ ഗവ. പോളിടെക്നിക്ക് കോളേജ്, വെസ്റ്റ്ഹില്‍
കൊടുവള്ളി കെ.എം.ഒ എച്ച്.എസ്.എസ്, കൊടുവള്ളി
കുന്ദമംഗലം മലബാര്‍ ക്രിസ്ത്യന്‍ കോളേജ്,
കോഴിക്കോട് കോഴിക്കോട് സാമൂതിരി ഹയര്‍സെക്കന്‍ഡറി സ്കൂള്‍, തളി
മുനിസിപ്പാലിറ്റികള്‍
കൊയിലാണ്ടി ജിവിഎച്ച്എസ്എസ്, കൊയിലാണ്ടി
വടകര നഗരസഭ ടൗണ്‍ഹാള്‍, വടകര
പയ്യോളി ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍, പയ്യോളി
രാമനാട്ടുകര യൂസെഫ് അല്‍ സഖര്‍ ഓഡിറ്റോറിയം ഫാറൂഖ് കോളേജ്, രാമനാട്ടുകര
കൊടുവള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, കൊടുവള്ളി
മുക്കം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, നീലേശ്വരം
ഫറോക്ക് ഫാറൂഖ് കോളേജ് ഓഡിറ്റോറിയം ആന്റ് ട്രെയിനിംഗ് കോളേജ്, ഫറോക്ക്
കോര്പ്പറേഷന്
കോഴിക്കോട് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, നടക്കാവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |