
പത്തനംതിട്ട : ത്രിതല പഞ്ചായത്തിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് വോട്ടിംഗ് മെഷീനുകൾ ഉണ്ടാകും. നഗരസഭയിൽ ഒരു വോട്ടിംഗ് മെഷീനാണുള്ളത്. പോളിംഗ് ബൂത്തിൽ പ്രവേശിക്കുന്ന വോട്ടർ പോളിംഗ് ഉദ്യോഗസ്ഥരെ തിരിച്ചറിയൽ രേഖ കാണിച്ച് ബോദ്ധ്യപ്പെടുത്തണം. ഉദ്യോഗസ്ഥർ നൽകുന്ന രജിസ്റ്ററിൽ ഒപ്പ്, വിരലടയാളം വോട്ടർ പതിക്കണം. പോളിംഗ് ഉദ്യോഗസ്ഥർ വോട്ടറുടെ ചൂണ്ടുവിരലിൽ വോട്ട് രേഖപ്പെടുത്തി എന്നു തിരിച്ചറിയാൻ മഷി പുരട്ടും. പോളിംഗ് ഉദ്യോഗസ്ഥർ വോട്ടെടുപ്പിന്റെ പുരോഗതി പോൾ മാനേജർ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തും. ക്രമസമാധാന പ്രശ്‌നം ഉണ്ടായാൽ ജില്ലാ പൊലീസ് മേധാവിയുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കും. വോട്ടെടുപ്പ് വേളയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ തകരാറ് ഉണ്ടായാൽ പരിഹരിക്കാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിനുശേഷം രേഖകൾ പ്രത്യേക പായ്ക്കറ്റുകളിലാക്കി പോളിംഗ് ഉദ്യോഗസ്ഥർ സ്വീകരണ കേന്ദ്രത്തിൽ തിരികെ എത്തിക്കും. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ് നടക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |