
ന്യൂഡൽഹി: സംസ്ഥാന ബാർ കൗൺസിൽ ഭാരവാഹികളിൽ 30% വനിതാ അഭിഭാഷകരായിരിക്കണമെന്ന് ഉത്തരവിട്ട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. ഒരുകൂട്ടം വനിതാ അഭിഭാഷകരുടെ ഹർജിയിലാണ് നടപടി. 20% സംവരണ സീറ്റുകളിൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് തിരഞ്ഞെടുപ്പ് വഴിയാകണം. 10% സീറ്റുകളിലേക്ക് നോമിനേറ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |