SignIn
Kerala Kaumudi Online
Thursday, 11 December 2025 5.24 PM IST

നാളെ  ബൂത്തിലേക്ക്  കണ്ണൂരിൽ 1025 ബൂത്തുകളിൽ വെബ്കാസ്റ്റിംഗ്

Increase Font Size Decrease Font Size Print Page
vote

കണ്ണൂർ: ജില്ലയിലെ 92 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് നാളെ നടക്കും. എഴുപത്തിയൊന്ന് ഗ്രാമപഞ്ചായത്തുകളിലെ 1271 ,എട്ട് നഗരസഭകളിലെ 298 വീതം വാർഡുകളിലും

11 ബ്ലോക്ക് പഞ്ചായത്തുകളിലെ 162,ജില്ലാ പഞ്ചായത്തിലെ 25, കണ്ണൂർ കോർപ്പറേഷനിലെ 56 വീതം ഡിവിഷനുകളിലുമാണ് തിരഞ്ഞെടുപ്പ് .ജില്ലയിൽ 20,92,003 പേർക്കാണ് വോട്ടവകാശമുള്ളത്. 678 പ്രവാസി വോട്ടർമാരുമുണ്ട്.

കനത്ത സുരക്ഷയാണ് ഇക്കുറി പൊലീസ് ഒരുക്കിയിട്ടുള്ളത്. സിറ്റി പൊലീസ്, റൂറൽ പൊലീസ് പരിധികളിൽ 5100 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ 2500 ഉം റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2600 ഉം പൊലീസ് സേനയെയാണ് വിന്യസിച്ചിരിക്കുന്നത്. കൂടാതെ, കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ട്. കണ്ണൂരുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലും കർശന പരിശോധന നടത്തും. പോളിംഗ് നടക്കുന്ന സ്ഥലങ്ങളിൽ പൊലീസിന്റെ ഗ്രൂപ്പ് പട്രോളിംഗ് ഉണ്ടാകും.

ജില്ലയിൽ മാവോയിസ്റ്റ് ഭീഷണിയുള്ള 50 ബൂത്തുകളിൽ സായുധസേനയുടെ സുരക്ഷയുണ്ടാകും. പ്രശ്നം ഉണ്ടാകുന്ന സ്ഥലങ്ങളിൽ വീഡിയോ ചിത്രീകരിക്കാൻ പോലീസ് പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. പോളിംഗ് സ്റ്റേഷനുകളിലോ പരിസരപ്രദേശങ്ങളിലോ പ്രശ്നങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കുന്നതിന് പൊലീസ് ആസ്ഥാനങ്ങളിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പി. നിധിൻ രാജ്, റൂറൽ എസ്. പി .അനൂജ് പലിവാൾ എന്നിവർ ആവശ്യപ്പെട്ടു.

ഫോൺ

സിറ്റി പൊലീസ് 9497927740

റൂറൽ , 9497935648

പ്രശ്നസാദ്ധ്യതാ ബൂത്തുകൾ
സിറ്റി പൊലീസ് പരിധിയിൽ: 602

റൂറൽ പൊലീസ് പരിധിയിൽ: 423

മാവോയിസ്റ്റ് ഭീഷണി 50

ആകെ വോട്ട‌ർമാർ 20,92,003
വനിതകൾ: 11,25,540

പുരുഷന്മാർ: 9,66,454
ട്രാൻസ്‌ജെൻഡർ: 9

ഗ്രാമപഞ്ചായത്തുകൾ 15,60,286

നഗരസഭകൾ 3,38,654

കണ്ണൂർ കോർപ്പറേഷൻ 1,93,063


സ്ഥാനാർത്ഥികൾ 5472
വനിതകൾ 2838

പുരുഷന്മാർ 2634

ജില്ലാ പഞ്ചായത്ത് 93 (41 വനിതകൾ, 52 പുരുഷന്മാർ)

ബ്ലോക്ക് പഞ്ചായത്ത് 487 (253 വനിതകൾ, 234 പുരുഷൻ)

ഗ്രാമപഞ്ചായത്തുകൾ 3793 (1970 വനിതകൾ, 1823 പുരുഷൻ)

നഗരസഭകൾ 891 (464 വനിതകൾ, 427 പുരുഷൻ)

കണ്ണൂർ കോർപ്പറേഷൻ 208 (110 വനിതകൾ, 98 പുരുഷൻ)


സെൻസിറ്റീവ് ബൂത്തുകൾ 1025
ജില്ലയിൽ ആകെയുള്ള 2305 പോളിംഗ് ബൂത്തുകളിൽ 1025 എണ്ണം സെൻസിറ്റീവ് ബൂത്തുകളാണ്. എല്ലാ സെൻസിറ്റീവ് ബൂത്തുകളിലും കെൽട്രോണിന്റെ സഹായത്തോടെ വെബ്കാസ്റ്റിംഗ് സജ്ജീകരിച്ചു.
കളക്ടറേറ്റിലാണ് നിയന്ത്രണ മുറി. 60 ലാപ്‌ടോപ്പുകളും 6 നിരീക്ഷണ ടിവികളും സ്ഥാപിച്ചു. ഒരു ലാപ്‌ടോപ്പിൽ 18 ബൂത്തുകളുടെ ദൃശ്യങ്ങൾ നിരീക്ഷിക്കാനാകും. നിയന്ത്രണ മുറിയിലേക്ക് 115 പേരെ നിയോഗിച്ചിട്ടുണ്ട്.സെൻസിറ്റീവ് ലിസ്റ്റിൽ ഇല്ലാത്ത 173 പോളിംഗ് സ്റ്റേഷനുകളിൽ സ്ഥാനാർത്ഥികളുടെ അപേക്ഷപ്രകാരം 158 ഇടങ്ങളിലും കോടതി ഉത്തരവപ്രകാരം 15 ഇടങ്ങളിലും വീഡിയോ ഗ്രാഫി സംവിധാനം ഏർപ്പെടുത്തി.

വോട്ടിംഗ് യന്ത്രത്തിൽ എൻഡ് ബട്ടണുണ്ട്

ഏതെങ്കിലും തലത്തിലുള്ള ബാലറ്റ് യൂണിറ്റിൽ വോട്ട് രേഖപ്പെടുത്താൻ താല്പര്യമില്ലെങ്കിൽ മറ്റ് തലങ്ങളിൽ വോട്ട് ചെയ്ത ശേഷം അവസാന ബാലറ്റ് യൂണിറ്റിലെ ചുവന്ന 'എൻഡ് ബട്ടൺ' അമർത്തി വോട്ടിംഗ് പൂർത്തിയാക്കാം.വോട്ട് പൂർത്തിയായാൽ നീണ്ട ബീപ് ശബ്ദം കേൾക്കും.മൂന്ന് തലങ്ങളിൽ വോട്ടുചെയ്തവർക്ക് എൻഡ് ബട്ടൺ ആവശ്യമില്ല.രണ്ട് ബട്ടണുകൾ ഒരുമിച്ച് അമർത്തിയാലും ഒരു വോട്ട് മാത്രം രേഖപ്പെടുത്തും.വോട്ടർക്ക് സംശയമുണ്ടെങ്കിൽ പ്രിസൈഡിംഗ് ഓഫീസർ സഹായം തേടാം.


പെരുമാറ്റച്ചട്ടം ലംഘിച്ചാൽ കർശന നടപടി
പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ 8396 അനധികൃത പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്തു. സോഷ്യൽ മീഡിയ അപകീർത്തിയിൽ 9 പരാതികൾ പൊലീസിന് കൈമാറി. എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് 92 നിരോധിത ഫ്‌ളെക്സ് റോളുകൾ പിടികൂടി 1.95 ലക്ഷം പിഴ ഈടാക്കി.


11,068 ഉദ്യോഗസ്ഥർ
പ്രിസൈഡിംഗ് ഓഫീസർമാർ

 2767 ഫസ്റ്റ് പോളിംഗ് ഓഫീസർമാർ

 2767 പോളിംഗ് ഓഫീസർമാർ: 5534

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.