നെടുമങ്ങാട് : നെടുമങ്ങാട് നഗരസഭയിലെ ടവർ വാർഡിൽ പോളിംഗിനിടെ യു.ഡി.എഫ് - ബി.ജെ.പി സ്ഥാനാർത്ഥികൾ തമ്മിൽ സംഘർഷം.യു.ഡി.എഫ് സ്ഥാനാർത്ഥി പുങ്കുംമൂട് അജി പൊലീസിൽ പരാതി നൽകി.ഭിന്നശേഷിക്കാരനായ വോട്ടർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി ബി.ജെ.പി പ്രവർത്തകർ കൂട്ടത്തോടെ ബൂത്തിൽ കയറിയെന്നും തടഞ്ഞപ്പോൾ ബി.ജെ.പി സ്ഥാനാർത്ഥിയും പ്രവർത്തകരും ചേർന്ന് തന്നെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നുവെന്നും അജി നെടുമങ്ങാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.പൂവത്തൂർ ഗവ.എൽ.പി സ്കൂളിലെ പോളിംഗ് ബൂത്തിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം .ബി.ജെ.പി പ്രവർത്തകൻ വോട്ട് ചെയ്യാൻ എത്തിയപ്പോൾ അജി തടഞ്ഞുവെന്നും ഇതു ചോദ്യം ചെയ്തപ്പോൾ ആക്രോശിച്ച് കൊണ്ട് അജി തന്റെ ഷർട്ടിൽ പിടിക്കുകയും തള്ളുകയും ചെയ്തുവെന്ന് ബി.ജെ.പി സ്ഥാനാർത്ഥി പൂവത്തൂർ ജയൻ വിശദീകരിച്ചു.കൂടുതൽ പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.പോളിംഗ് കഴിഞ്ഞ് രണ്ടു സ്ഥാനാർത്ഥികളോടും പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |