കൊടുങ്ങല്ലൂർ: ചുമരിലും ചുണ്ടിലും ചിരി തന്നെ മത്സരമാകുമ്പോൾ ചിരിക്കാത്ത സ്ഥാനാർത്ഥി തദ്ദേശ തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നു. ശ്രീനാരായണപുരം പഞ്ചായത്ത് ശാന്തിപുരം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി ഗണേശൻ പടിയത്താണ് ചെയ്യുന്ന സേവനങ്ങളാണ് തന്റെ ചിരി എന്ന് തിരുത്തി വോട്ടുപിടുത്തത്തിന് ഇറങ്ങുന്നത്. ചോദക്കുന്നവരോട് മെമ്പറായാൽ താൻ കൂടുതൽ സേവനം ചെയ്ത് ചിരിച്ചുകൊള്ളാം എന്നാണ് മറുപടി. അർദ്ധ പട്ടിണിയും കൂലിവേലയും ഭാര്യയുടെ രോഗവും ചികിത്സക്കായി വീട് വിറ്റതും ഭാര്യയുടെ മരണവും
തുടങ്ങി വ്യക്തി ജീവിത്തിലെ ഗണേശന്റെ ദുഃഖങ്ങൾ വിവരിക്കുമ്പോൾ ഒപ്പം നടക്കുന്നവരുടെയും ചിരി മായും. കുടുംബ ജീവിതത്തിലെ നിർഭാഗ്യങ്ങളിൽ പിടിച്ചു നിൽക്കാൻ പിൻതുണച്ച ചുറ്റുപാടിനോട് നീതി ചെയ്യാനാണ് താൻ തിരഞ്ഞെടുപ്പ് വിജയം ആഗ്രഹിക്കുന്നതെന്ന് ഗണേശൻ പടിയത്ത് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |