
തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ചരിത്ര വിജയം നേടുമെന്ന് എൽ.ഡി.എഫ് ജില്ലാകമ്മിറ്റി. ജില്ലയുടെ ചരിത്രത്തിലെ വലിയ വികസന മുന്നേറ്റമുണ്ടായകാലമാണ് കടന്നുപോയത്. പുത്തൂർ സുവോളജിക്കൽ പാർക്ക് ഉൾപ്പെടെ വലിയ വികസനമാണ് മേഖലയിലുണ്ടായത്. പടിഞ്ഞാറൻ മേഖലയിലൂടെ കടന്നുപോകുന്ന ദേശീയ പാത 66 സാധ്യമായത് എൽ.ഡി.എഫ് സർക്കാരിന്റെ ഇച്ഛാശക്തിയിലാണ്. റോഡുകൾ, പാലങ്ങൾ, സ്‌കൂളുകൾ, കുടിവെള്ള-ജലസേചനപദ്ധതികൾ തുടങ്ങി ശതകോടികളുടെ വികസനം സാധ്യമായി. 5.08 ലക്ഷം പേരാണ് ജില്ലയിൽ സാമൂഹ്യ സുരക്ഷാ പെൻഷന്റെ ഗുണഭോക്താക്കൾ. യു.ഡി.എഫ് പലയിടത്തും ഒരേസമയം ജമാഅത്തെ ഇസ്ലാമിയുമായും ബി.ജെ.പിയുമായും നീക്കുപോക്കുണ്ടാക്കുന്നു. ഈ കൂട്ടുകെട്ടുകളെ തകർത്ത് വൻ ജയമുണ്ടാകുമെന്ന് എൽ.ഡി.എഫ് കൺവീനർ പി.കെ ചന്ദ്രശേഖരൻ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |