
പാലക്കാട്: അതിജീവിതയ്ക്കൊപ്പം നിന്നത് മാദ്ധ്യമങ്ങളും സമൂഹവും മാത്രമാണെന്ന് ഭാഗ്യ ലക്ഷ്മി. അയാൾക്കു വേണ്ടിയൊരുക്കിയ സ്വീകരണങ്ങളും വാക്കുകളുമെല്ലാം വേദനിപ്പിച്ചു. ഇപ്പോൾ വന്നത് അന്തിമ വിധി അല്ല. ഇനിയിയും കോടതികളുണ്ട്. ദിലീപ് ഇപ്പോഴും കുറ്റാരോപിതനാണ്. എതിരാളി ശക്തനും സമ്പന്നനും സ്വാധീനമുള്ളവനുമാണ്. ഇതെല്ലാതെ മറ്റൊന്നും ചെയ്യാനില്ല. നടൻ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഫെഫ്കയിൽ നിന്ന് താൻ ഔദ്യോഗികമായി രാജിവെച്ചു.
അവൾക്ക് വേണ്ടി അമ്മയിൽ യോഗം ചേർന്നില്ല. എന്നാൽ ഇന്നലെ അടിയന്തര യോഗം ചേർന്നു. ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |