
തൃശൂർ: നടൻ തിലകന്റെ 90-ാം ജന്മദിനാഘോഷവും തിലകൻ സൗഹൃദ സമിതിയുടെ നാലാം വാർഷികാഘോഷവും സംഗീത നാടക അക്കാഡമിയിൽ പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ തിലകൻ സൗഹൃദ സമിതിയുടെ സുവർണ മുദ്ര പുരസ്‌കാരങ്ങൾ നടന്മാരായ ടി.ജി. രവിക്കും ഭീമൻ രഘുവിനും സമ്മാനിച്ചു. തഹസിൽദാർ ജയശ്രീ, നടൻ ശിവജി ഗുരുവായൂർ, ജയരാജ് വാരിയർ, സജിൻ,ചലച്ചിത്ര- സീരിയൽ നടി മഞ്ജു സുഭാഷ് എന്നിവർ പ്രസംഗിച്ചു. തിലകൻ സൗഹൃദ സമിതിയുടെ ജനറൽ സെക്രട്ടറി പി.എസ്. സുഭാഷ്, പ്രോഗ്രാം കൺവീനർ ബിനിത് ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. തിരഞ്ഞെടുക്കപ്പെട്ട പത്ത് നിർധനരായ വിദ്യാർത്ഥികൾക്ക് തുടർ പഠന സഹായവും സമിതി വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |