
വിഴിഞ്ഞം: വീട്ടുമുറ്റത്ത് വിരുന്നെത്തി പച്ചത്തവള. മലബാർ ഗ്ലൈഡിംഗ് തവള (റാക്കോഫോറസ് മലബാറിക്കസ്)എന്നയിനം തവളയാണ്,വിഴിഞ്ഞം ചപ്പാത്ത് മഞ്ചാംകുഴി മേലെ ഇന്ദുവിന്റെ വീട്ടുമുറ്റത്തെത്തിയത്. കൂടുതൽ സമയവും മരങ്ങളിൽ കാണുന്നതിനാൽ ഇവയെ മരത്തവള,മരമാക്രി എന്നീ പേരുകളിലും വിളിക്കുന്നു. തവളയെ ഇന്ദു സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.വനം വകുപ്പിനെ വിവരമറിയിച്ചു.
ഇണചേരുന്നതിന് പ്രജനനത്തിനു മാത്രമേ ഇവ താഴെയിറങ്ങാറുള്ളൂ.ഇന്ത്യയിലെ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒരു അസാധാരണ വൃക്ഷത്തവളയാണിത്. ഈ തവളയ്ക്ക് വായുവിലൂടെ സഞ്ചരിക്കാനുള്ള കഴിവുണ്ട്. കൈകാലുകൾ വിടർത്തിയും, കാൽവിരലുകൾക്കിടയിലുള്ള വലിയ, മഞ്ഞ മുതൽ ചുവപ്പ് ഓറഞ്ച് നിറത്തിലുള്ള ത്വക്ക് ഒരു പാരച്യൂട്ട് പോലെ ഉപയോഗിച്ചും, മരങ്ങൾക്കിടയിൽ 9 മുതൽ 12 മീറ്റർ വരെ ചാടാൻ കഴിയും. മഴക്കാലത്ത് പെൺ തവളകൾ ജലാശയങ്ങൾക്ക് മുകളിലുള്ള ഇലകളിൽ പതകൾ ഉപയോഗിച്ച് കൂടുകളുണ്ടാക്കുന്നു. ഇതിനുള്ളിൽ മുട്ടകൾ ഇടുന്നു. ഈ മുട്ടകൾ ഈർപ്പത്തിനുള്ളിൽ വളരുകയും, ഒരാഴ്ചയ്ക്ക് ശേഷം വെള്ളത്തിലേക്ക് വഴുതി വീഴുകയും ചെയ്യും.തവളയുടെ തിളക്കമുള്ള പച്ചത്തൊലി ഇലകളുമായി സുഗമമായി ഇണങ്ങാൻ സഹായിക്കുന്നു. ഇത് വേട്ടക്കാരിൽ നിന്ന് സംരക്ഷണം നൽകുന്നു. കുഞ്ഞുങ്ങൾക്ക് കറുത്ത സീബ്ര പോലുള്ള വരകളുണ്ട്. എകദേശം 10 സെന്റിമീറ്റർ മാത്രമാണ് വളർച്ച.തിളക്കമുള്ള പച്ചനിറമാണ്.മുൻകാലുകളിലെ വിരലുകൾക്കിടയിലെ ത്വക്കുകൾക്ക് മഞ്ഞയും പിൻകാലുകളിൽ ചുവപ്പും നിറമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |