
ടെഹ്റാൻ: ഹോർമുസ് കടലിടുക്കുവഴി ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തേക്ക് വരികയായിരുന്ന തായ്‌ലൻഡിന്റെ 'മയൂരി നാരീ' എന്ന ചരക്കുക്കപ്പൽ ഇറാന്റെ മിസൈൽ ആക്രമണത്തിൽ തകർന്നു. യു.എ.ഇയിലെ ഖലീഫ പോർട്ടിൽ നിന്ന് വരികയായിരുന്നു. ഒമാന് വടക്ക് 12 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം. 20 ജീവനക്കാരെ ഒമാൻ നേവി രക്ഷിച്ചു. എൻജിൻ റൂമിൽ കുടുങ്ങിയ മൂന്ന് പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു. എല്ലാവരും തായ് പൗരന്മാരാണ്. കപ്പലിലെ ചരക്ക് എന്താണെന്ന് വ്യക്തമല്ല. മാർഷൽ ഐലൻഡ്സ് പതാക വഹിക്കുന്ന സ്റ്റാർ ഗ്വൈനത്ത്, ജാപ്പനീസ് രജിസ്ട്രേഷനുള്ള വൺ മജസ്റ്റി എന്നിവയും ആക്രമിക്കപ്പെട്ടു. തങ്ങൾക്ക് നേരെ യു.എസ് ആക്രമണം തുടർന്നാൽ ഹോർമുസ് കടലിടുക്കിലൂടെ ഒരു തുള്ളി എണ്ണ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |