
തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ തൃശൂരിൽ പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.14 മുതൽ 18 വരെ 25 വേദികളിലായി 249 ഇനങ്ങളിൽ വിദ്യാർത്ഥികൾ മത്സരിക്കും.തേക്കിൻകാട് മൈതാനത്തെ എക്‌സിബിഷൻ ഗ്രൗണ്ടാണ് പ്രധാനവേദി. 14ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.ഉദ്ഘാടന ദിവസം ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ഒരുക്കും.13ന് മൂന്നരയോടുകൂടി ടൗൺഹാളിൽ സ്വർണക്കപ്പിന് സ്വീകരണം നൽകും.
25 വേദികൾക്കും പൂക്കളുടെ പേരാണ് നൽകിയിട്ടുള്ളത്.ഉത്തരവാദിത്വ കലോത്സവം എന്നതാണ് ആപ്തവാക്യം. നഗരത്തിന് ചുറ്റുമുള്ള 20 സ്‌കൂളുകളിലാണ് താമസസൗകര്യം.എല്ലായിടത്തും പൊലീസ് നിരീക്ഷണം ഉണ്ടാകും. സ്വാഗതഗാനം ബി.കെ.ഹരിനാരായണനാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ അവതരണം ഉണ്ടാകും.കലോത്സവത്തിന്റെ തീം സോംഗ് പാലക്കാട് പൊറ്റശ്ശേരി സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഒരുക്കിയത്.ഹരിതചട്ടം പാലിച്ചുകൊണ്ടുള്ള 'ഹരിത കലോത്സവം' ആയിരിക്കും.14ന് രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തും.മന്ത്രിമാരായ കെ.രാജൻ, ഡോ. ആർ.ബിന്ദു, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ.ഉമേഷ്, അഡീഷണൽ ഡയറക്ടർ (ജനറൽ) ആർ.എസ്.ഷിബു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |