തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കുന്നത് ആരാണെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണെന്ന് മന്ത്രി വി.ശിവൻകുട്ടി. നേമത്ത് താൻ മത്സരിക്കാനില്ലെന്ന് നേരത്തെ പറഞ്ഞത് ചർച്ചയായതോടെയാണ് പിന്നീട് മന്ത്രി തിരുത്തിയത്. താൻ മത്സരിക്കാനുണ്ടെന്നോ ഇല്ലെന്നോ പറഞ്ഞിട്ടില്ലെന്നും തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പോലെ ഒരാൾക്കെതിരെ വിജിലൻസ് അന്വേഷണം നടത്തുമ്പോൾ അത് കാര്യമില്ലാതെ ആയിരിക്കില്ല. ശബരിമലയിൽ നടന്നതുപോലെയുള്ള കൊള്ളയാണ് പുനർജനി പദ്ധതിയിലും നടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |