
കൊല്ലം: ശരിയായ കാര്യങ്ങൾക്കൊപ്പം കാറൽ മാർക്സ് ചില തെറ്റുകളും പറഞ്ഞിട്ടുണ്ടെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി. സംഭാവന പിരിക്കാൻ പാടില്ലെന്നാണ് മാർക്സ് പറഞ്ഞിട്ടുള്ളത്. അക്കാലത്ത് ഇടത്തരം കുടുംബത്തിൽ പിറന്ന മാർക്സിന്റെ മനോഭാവമായിരുന്നു അത്. പ്രവർത്തനം നടത്താൻ കുറച്ച് പണം സുഹൃത്തായ ലാസെല്ലയോട് മാർക്സ് ആവശ്യപ്പെട്ടു. തന്റെ കൈയ്യിലുള്ള പണമെല്ലാം അയച്ചുവെന്നും വേണമെങ്കിൽ ആളുകളിൽ നിന്ന് പിരിവെടുത്ത് നൽകാമെന്നും ലാസെല്ല പറഞ്ഞു. അപ്പോൾ 'നടന്നു തെണ്ടൽ" ശരിയല്ലെന്നാണ് അന്ന് മാർക്സ് പറഞ്ഞത്. മാർക്സ് തെറ്റ് പറഞ്ഞുവെന്ന് താൻ ഇപ്പോൾ പറഞ്ഞത് വിവാദമാക്കേണ്ട. കൊല്ലത്ത് കെ.പി.അപ്പൻ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബേബി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |