
കോട്ടയം: മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു. ആലപ്പുഴ കളർകോട് അറയ്ക്കക്കുഴിയിൽ ബിപിൻ യേശുദാസ് (29) ആണ് മരിച്ചത്. സുഹൃത്ത് ആലപ്പുഴ സ്വദേശി ബിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം മുരിക്കുംപുഴ ക്ഷേത്രത്തിന് സമീപമുള്ള റോഡിൽ ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഭവം.
തെക്കേക്കരയിലെ ഒരു വീട്ടിൽ വെൽഡിംഗ് പണിക്കെത്തിയതായിരുന്നു ബിനീഷും ബിപിനും. അടുത്തദിവസമായിരുന്നു ഈ വീടിന്റെ ഗൃഹപ്രവേശനം നടക്കേണ്ടിയിരുന്നത്. അതിനുമുമ്പ് നടത്തിയ സൽക്കാരച്ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങുന്നതിനിടയിൽ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയായിരുന്നു. കുത്തേറ്റ ബിപിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |