
മുംബയ്: റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെ കുടുംബാംഗങ്ങളും അവരുടെ സമ്പന്നമായ ജീവിതരീതികളും എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. വിശേഷദിവസങ്ങളിൽ അംബാനി കുടുംബത്തിലുള്ളവർ ധരിക്കുന്ന വസ്ത്രങ്ങൾ മുതൽ കഴിക്കുന്ന ഭക്ഷണംവരെ അത്യാഡംബര രീതിയിലുള്ളതാണ്. പലപ്പോഴും മുകേഷ് അംബാനിയുടെ ഭാര്യയും റിലയൻസിന്റെ പങ്കാളിമാരിലൊരാളായ നിത അംബാനിയുടെ വിശേഷങ്ങളാണ് ചർച്ചയാകുന്നത്.
കഴിഞ്ഞ വർഷമായിരുന്നു അംബാനി കുടുംബത്തിലെ ഇളമുറക്കാരനായ അനന്ദ് അംബാനിയുടെ വിവാഹം. ലോകം ഇതുവരെ കണ്ടിട്ടുള്ളതിൽവച്ച് നടന്ന ആഡംബരവും പരമ്പരാഗതവുമായ വിവാഹമായിരുന്നു അത്. മുകേഷ് അംബാനിയുടെ മറ്റുമക്കളായ ആകാശ് അംബാനിയുടെയും ഇഷാ അംബാനിയുടെയും വിവാഹവും അത്യാഡംബരപൂർണമായാണ് നടന്നിരുന്നത്.
അതിസമ്പന്നനായ ബിസിനസുകാരനെന്ന പെരുമയോടൊപ്പം തന്നെ മുകേഷ് അംബാനി വലിയൊരു കുടുംബസ്‌നേഹി കൂടിയാണ്. പലപ്പോഴും കുടുംബത്തോടൊപ്പം അദ്ദേഹം നടത്തുന്ന യാത്രകളും ആഘോഷങ്ങളും സോഷ്യൽമീഡിയയിൽ ചർച്ചയാകാറുണ്ട്. മുകേഷ് അംബാനിയും നിത അംബാനിയും ഒഴിവുസമയങ്ങൾ ഏറ്റവും കൂടുതൽ ചെലവഴിക്കുന്നത് കൊച്ചുമക്കളോടൊപ്പമാണ്.
ഡിസംബർ പത്തിനായിരുന്നു ആകാശ് അംബാനിയുടെ മൂത്ത മകൻ പൃഥ്വി ആകാശ് അംബാനിയുടെ അഞ്ചാമത്തെ ജന്മദിനം. അന്നേ ദിവസം അംബാനി കുടുംബത്തിൽ വലിയ ആഘോഷങ്ങൾ നടന്നതായാണ് റിപ്പോർട്ടുകൾ. ആകാശിനേക്കാളും പൃഥ്വിക്ക് മുകേഷ് അംബാനിയോടൊണ് കൂടുതൽ അടുപ്പം. മുകേഷ് അംബാനിയും നിത അംബാനിയും വിദേശയാത്രകളിലാകുമ്പോൾ പ്രിഥ്വിക്കായി വിലപിടിപ്പുള്ള സമ്മാനങ്ങളാണ് വാങ്ങുന്നത്. ലക്ഷങ്ങൾ വിലപിടിപ്പുള്ള ഇറക്കുമതി ചെയ്ത കളിപ്പാട്ടങ്ങളാണ് അവർ പ്രിഥ്വിക്ക് സമ്മാനിക്കുന്നത്. വേദാ ആകാശ് അംബാനി, കൃഷ്ണ അംബാനി പിരമൽ, ആദിയ ശക്തി പിരമൽ എന്നിവരാണ് മുകേഷ് അംബാനിയുടെ മറ്റ് കൊച്ചുമക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |