
പ്രമാദമായ ഉത്രവധക്കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നവാഗതനായ ഉണ്ണിദാസ് കൂടത്തിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രാജകുമാരി എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മഞ്ജു വാര്യർ റിലീസ് ചെയ്തു. ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജാനകി എന്ന നായിക കഥാപാത്രമായി ആത്മീയ എത്തുന്നു. പുതുമുഖം ഫഹദ് സിദ്ദിഖ് ആണ് നായകൻ. ശ്രീജിത്ത് രവി, സെന്തിൽ കൃഷ്ണ. കുടശ്ശനാട് കനകം, വീണ നായർ, രാജേഷ് കണ്ണൂർ, ഋതു മന്ത്ര, എന്നിവരാണ് പ്രധാന താരങ്ങൾ. സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയുടെ നേതൃത്വത്തിൽ കൊച്ചിൻ മീഡിയ ഇൻസ്റ്റിട്യൂട്ടിൽ നിന്ന് പഠനം പൂർത്തിയാക്കിയവരാണ്
സംവിധായകൻ ഉണ്ണിദാസ് കൂടത്തിലും എഡിറ്റർ അഖിൽ ദാസും ഛായാഗ്രാഹകൻ ശ്രീരാഗ് മാങ്ങാടും.
സംവിധായകന്റേത് തന്നെയാണ് തിരക്കഥ . ഗാനങ്ങൾ വിനായക് ശശികുമാർ. സംഗീതം - ഡെൻസൺ ഡൊമിനിക്. കലാസംവിധാനം - അനീസ് നാടോടി. മേക്കപ്പ് - റോണി വെള്ളത്തൂവൽ, കോസ്റ്റ്യും ഡിസൈൻ- അരുൺ മനോഹർ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - പ്രവീൺ എടവണ്ണപ്പാറ, പ്രൊഡക്ഷൻ കൺട്രോളർ - ബിനു മണമ്പൂര്, നല്ല സിനിമ പ്രൊഡക്ഷൻസ്പിന്റെ ബാനറിൽ ഫറാസ് മുഹമ്മദ്, ഫഹദ് സിദ്ദിഖ്, ഫയാസ് മുഹമ്മദ് എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |