
തിരുവനന്തപുരം: ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് -2 തസ്‌തികയിലെ നിയമനം മൂന്നിലൊന്ന് മാത്രം. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ കേവലം മൂന്ന്മാസം മാത്രം ശേഷിക്കേയാണിത്.14 ജില്ലയിലെയും ലിസ്റ്റുകളിൽ പേരുൾപ്പെട്ട 1826പേരിൽ നിന്നും ഇതുവരെ 588പേർക്ക് മാത്രമേ നിയമന ശുപാർശ ലഭിച്ചിട്ടുള്ളൂ. ഇതിൽ 54എണ്ണം എൻ.ജെ.ഡിയാണ്. ഇതോടെ യഥാർത്ഥ നിയമനം 534 മാത്രമാണെന്ന് കണക്കുകൾ വ്യക്തമാകുന്നു. ജില്ലാതല ലിസ്റ്റുകളുടെ കാലാവധി ജനുവരി 9മുതൽ റദ്ദാക്കുകയാണ്. കണ്ണൂർ ജില്ലയിലെ ലിസ്റ്റാണ് ആദ്യം റദ്ദാകുക. ആഗസ്റ്റ് 1ഓടെ മറ്റെല്ലാ ജില്ലകളിലെയും റാങ്ക് ലിസ്റ്റ് റദ്ദാകും.
വേണം അധിക തസ്തികകൾ
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2 /സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 2 തസ്‌തിയുടെ അധിക തസ്തിക സൃഷ്ടിക്കണമെന്ന ശുപാർശ ഇതുവരെ നടപ്പായിട്ടില്ല. നിയമനം കുറയാനിതാണ് കാരണം ഉദ്യോഗാർത്ഥികൾ പറയുന്നു. റാങ്ക്ലിസ്റ്റ് കാലാവധി അവസാനിക്കാറായിട്ടും നിലവിലുള്ള ഒഴിവും പ്രതീക്ഷിത ഒഴിവുകളും റിപ്പോർട്ട് ചെയ്യാനും അധികൃതർ തയ്യാറാകുന്നില്ല. റാങ്ക്ലിസ്റ്റ് വന്നശേഷം 10മാസം നിയമനങ്ങളൊന്നും നടന്നിരുന്നില്ല. ഇതിനാൽ ആറുമാസമെങ്കിലും ലിസ്റ്റിന്റെ കാലാവധി ദീർഘിപ്പിക്കണമെന്ന് ഉദ്യോഗാർത്ഥികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ അനുകൂലമായ തീരുമാനം ഉണ്ടായിട്ടുമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |