
കോട്ടയം: സ്കൂളിൽ കയറി അദ്ധ്യാപികയായ ഭാര്യയെ കഴുത്തിന് വെട്ടിക്കൊല്ലാൻ ശ്രമിച്ചത് വിവാഹമോചനം ആവശ്യപ്പെട്ട് പരാതി നൽകിയതിലുള്ള വൈരാഗ്യത്തിലാണെന്ന് പ്രതി കൊച്ചുമോൻ പൊലീസിന് മൊഴി നൽകി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വ്യാഴാഴ്‌ചയാണ് ഇയാൾ പേരൂർ സൗത്ത് ഗവ.എൽ.പി സ്‌കൂളിൽ എത്തി ഭാര്യ ഡോണിയയെ ക്ലാസിൽ നിന്ന് വിളിച്ചിറക്കി കഴുത്തിന് വെട്ടിയത്.
കുടുംബ പ്രശ്നത്തെ തുടർന്ന് ഇരുവരും അകന്ന് കഴിയുകയായിരുന്നു. വ്യാഴാഴ്‌ച രാവിലെ 9.30 ന് ഡോണിയയ്ക്ക് പുസ്തകം കൊടുക്കാനെന്ന് പറഞ്ഞ് കൊച്ചുമോൻ സ്കൂളിൽ വന്നെങ്കിലും ഡോണിയ എത്തിയിരുന്നില്ല. 10.45ന് വീണ്ടും എത്തിയ കൊച്ചുമോൻ ക്ലാസിലായിരുന്ന ഡോണിയയെ ഓഫീസ് റൂമിലേക്ക് വിളിച്ചു വരുത്തി. സംസാരത്തിനിടയിൽ പ്രകോപിതനായ കൊച്ചുമോൻ പുസ്തകത്തിലൊളിപ്പിച്ചു വച്ചിരുന്ന കറിക്കത്തിക്ക് ഡോണിയയുടെ കഴുത്തിൽ വെട്ടി കൊല്ലാൻ ശ്രമിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |