
ഇടുക്കി: തദ്ദേശതിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട തിരിച്ചടിയിൽ പ്രതികരിച്ച് മുൻ മന്ത്രിയും എംഎൽഎയുമായ എംഎം മണി. പൊതുജനങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശമാണ് അദ്ദേഹം നടത്തിയത്. ജനങ്ങൾ സർക്കാരിന്റെ കൈയിൽ നിന്ന് ക്ഷേമപെൻഷൻ വാങ്ങി നന്നായി ശാപ്പാട് കഴിച്ച് പണി തന്നെന്നായിരുന്നു മണിയുടെ പ്രതികരണം.
'സർക്കാരിന്റെ കൈയിൽ നിന്ന് പണം വാങ്ങി ശാപ്പാട് കഴിച്ചു. എന്നിട്ട് ഏതോ വികാരത്തിന് വോട്ട് ചെയ്തു. നന്ദികേട് കാണിച്ചു. റോഡ്,പാലം, വികസനപ്രവർത്തനങ്ങൾ, ജനക്ഷേമപ്രവർത്തനങ്ങൾ എന്നിങ്ങനെ കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ നടക്കാത്ത വികസനങ്ങളാണ് നടന്നത്. ഇതെല്ലാം വാങ്ങി നന്നായി ശാപ്പാട് കഴിച്ചിട്ട് ഞങ്ങൾക്കിട്ട് വച്ചു. നേരെ എതിരെ വോട്ട് ചെയ്തു. ഒരു മര്യാദ കാണിച്ചുകൂടേ. ജനങ്ങൾ പിറപ്പുക്കേട് കാണിച്ചു'- മണി പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |