
തിരുവനന്തപുരം : 1995ൽ നിലവിൽ വന്ന ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ തുടർച്ചയായി എൽ.ഡി.എഫിന്റെ ഭരണത്തിന് തടയിട്ട് യു.ഡി.എഫ് ഭൂരിപക്ഷം നേടി .എന്നാൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതയ്ക്കാണ് സംവരണം ചെയ്തിരിക്കുന്നത്. പട്ടികജാതി വനിത സീറ്റിൽ വിജയിച്ചത് ബി.ജെ.പി സ്ഥാനാർത്ഥി മാത്രമായതിനാൽ പ്രസിഡന്റ് സ്ഥാനം എൻ.ഡി.എയ്ക്കാവും ലഭിക്കുക.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ആകെ 14 ഡിവിഷനുകളാണുള്ളത്. ഇതിൽ 7 ഡിവിഷനിൽ യു.ഡി.എപും 4 ഡിവിഷനിൽ എൽ.ഡി.എഫും 3 ഡിവിഷനിൽ എൻ.ഡി.എയും വിജയിച്ചു. വിജയികളുടെ പേര് ചുവടെ . 1 കായിക്കര :ജൂഡ് ജോർജ് (യു.ഡി.എഫ് ),വക്കം : ഗീത സുരേഷ് (എൽ.ഡി.എഫ് ),നിലയ്ക്കാമുക്ക് :വക്കം അജിത്ത് (എൻ.ഡി.എ ),കീഴാറ്റിങ്ങൽ :അൻസർ പെരുംകുളം (യു.ഡി.എഫ് ),പുരവൂർ :മഞ്ജു പ്രദീപ് ( യു.ഡി.എഫ് ),മുദാക്കൽ : ലിഷ രാജ് (യു.ഡി.എഫ് ),അയിലം :ബിന്ദു .പി (എൻ.ഡി.എ ),ഇടക്കോട് :നന്ദുരാജ് .ആർ.പി (എൽ.ഡി.എഫ് ) ,കിഴുവിലം :ശാന്തി .വി.കെ (യു.ഡി.എഫ് ),കൂന്തള്ളൂർ :ജയന്തി കൃഷ്ണ (യു.ഡി.എഫ് ),ശാർക്കര :സജിത്ത് ഉമ്മർ (എൽ.ഡി.എഫ് ),ചിറയിൻകീഴ് :നിശാ റീജു (എൻ.ഡി.എ കടയ്ക്കാവൂർ :പി.മണികണ്ഠൻ (എൽ.ഡി.എഫ് ),അഞ്ചുതെങ്ങ് :ബി.എസ്.അനൂപ് (യു.ഡി.എഫ് ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |