
കൊല്ലം: അമ്മയെയും മകനെയും വീടിനുള്ളിലെ കിടപ്പ് മുറികളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻകുളം കരിമ്പാലൂർ തലക്കുളം നിധിയിൽ ലൈന (43),ഇളയമകൻ പ്രണവ് (19) എന്നിവരെയാണ് 13ന് വൈകിട്ട് 6ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലൈനയും പ്രണവുമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ 10.30 വരെ ഫോണെടുത്തിരുന്നതായി ബന്ധുകൾ പറഞ്ഞു. പിന്നീട് വിളിച്ചിട്ട് മറുപടിയില്ല. തുടർന്ന് ലൈനയുടെ ബന്ധുകൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഗേറ്റും വീടിന്റെ മുറികളും പൂട്ടിയ നിലയിലായതിനാൽ കതക് ചവിട്ടിത്തുറക്കുകയായിരുന്നു. ലൈനയെ കിടപ്പുമുറിയിലെ ഫാനിലും പ്രണവിനെ സ്വന്തം കിടപ്പുമുറിയിലെ ജന്നാലയിലും തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്കരിച്ചു. പാരിപ്പള്ളി പൊലീസ് കേസെടുത്തു. പാരിപ്പള്ളിയിലെ സ്വകാര്യ കോളേജിലെ പോളിടെക്നിക് വിദ്യാർത്ഥിയാണ് മരിച്ച പ്രണവ്. പ്രവാസിയാണ് ലൈനയുടെ ഭർത്താവ് പ്രേംജി. മൂത്തമകൻ:പ്രജിത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |