
തിരുവനന്തപുരം: മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റ് ജി.വിനോദിന്റെ മൃതദേഹം തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിച്ചു. തിരുവനന്തപുരം കുമാരപുരത്തെ നിവേദ്യം വീട്ടിലും പ്രസ് ക്ലബിലും മലയാള മനോരമ ഓഫീസിലും പൊതുദർശനത്തിനുവച്ചു. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങി നിരവധി രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക രംഗത്തെ പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരും ആദരാഞ്ജലി അർപ്പിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ശനിയാഴ്ചയാണ് വിനോദ്, അന്തരിച്ചത്. മെഡിക്കൽ കോളേജ് മുറിഞ്ഞപാലം ശാരദ നിവാസിൽ പരേതനായ ഗോപിനാഥ പണിക്കരുടെയും (റിട്ട. സ്റ്റാറ്റിസ്റ്റിക്സ് ഓഫിസർ, കേരള സർവകലാശാല), രമാദേവിയുടെയും (കേരള സർവകലാശാല മുൻ ഉദ്യോഗസ്ഥ) മകനാണ്. ഭാര്യ: സിന്ധു സൂര്യകുമാർ (എക്സിക്യുട്ടീവ് എഡിറ്റർ, ഏഷ്യാനെറ്റ് ന്യൂസ്). മകൻ: ഇഷാൻ (ശ്രീകാര്യം ഇടവക്കോട് ലക്കോൾ ചെമ്പക സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |