തൊടുപുഴ: അമൃത ആശുപത്രിയും ബഹിരാകാശ വകുപ്പിന് കീഴിലുള്ള ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡും ചേർന്ന് തൊടുപുഴ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ 21ന് തൊടുപുഴ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപമുള്ള ലയൺസ് ക്ലബ് ഹാളിൽ സൗജന്യ അപസ്മാര മെഡിക്കൽ ക്യാമ്പ് 'അപസ്മാര സാന്ത്വനം" സംഘടിപ്പിക്കും. ഡീൻ കുര്യാക്കോസ് എം.പി, പി.ജെ. ജോസഫ് എം.എൽ.എ, കൊച്ചി അമൃത ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. ആനന്ദ് കുമാർ, എപ്പിലെപ്സി വിഭാഗം മേധാവി ഡോ. സിബി ഗോപിനാഥ്, തൊടുപുഴ ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. മെർലിൻ ആകാശ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സൗജന്യ അപസ്മാര പരിശോധന, അപസ്മാര ശസ്ത്രക്രിയക്ക് മുന്നോടിയായുള്ള പരിശോധന തുടങ്ങിയവയാണ് ക്യാമ്പിൽ നടക്കുന്ന സേവനങ്ങൾ. അപസ്മാരത്തെ കുറിച്ചുള്ള സംശയ നിവാരണത്തിന് രോഗികൾക്കും രോഗികളുടെ ബന്ധുക്കൾക്കും 'ഡോക്ടറോട് ചോദിക്കാം" എന്ന സെഷനിൽ അവസരം ഉണ്ടാകും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നതിന് 9400998546, 9400998552 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |